യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 9 വരെയായിരിക്കും മഴക്ക് സാധ്യത. കിഴക്കന്‍, തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലും ചില ഉള്‍പ്രദേശങ്ങളിലുമാണ് കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുക. നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ചില സമയങ്ങളില്‍ ശക്തമായ മഴയും ലഭിച്ചേക്കാം. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഇന്നലെ വെള്ളിയാഴ്ച അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ചയും അസ്ഥിര കാലാവസ്ഥ തുടരാനുള്ള മുന്നറിയിപ്പ്. ഇന്ന് പൊതുവെ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇടിമേഘങ്ങള്‍ രൂപപ്പെട്ട് മഴയുണ്ടാകാം. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച കിഴക്കന്‍ മേഖലകളില്‍ ഉച്ചക്ക് മേഘങ്ങള്‍ രൂപപ്പെടാം. തിങ്കളാഴ്ച കിഴക്കന്‍ മേഖലകളില്‍ വീണ്ടും ഇടിമേഘങ്ങള്‍ രൂപപ്പെട്ട് ഉച്ചയ്ക്ക് മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച അസ്ഥിര കാലാവസ്ഥ തുടരാനും കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് മഴ ലഭിക്കാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ രാത്രി മൂടല്‍മഞ്ഞിനും മിസ്റ്റിനും സാധ്യതയുണ്ട്. മഴയോടൊപ്പം കാറ്റും ദൃശ്യപരത കുറയുന്നതും ഉണ്ടാകാമെന്നതിനാല്‍ റോഡില്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.