വര്‍ക്ക് പെര്‍മിറ്റില്ലാതെ നിയമനം അടക്കം 5 നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയെന്ന് യുഎഇ മന്ത്രാലയം

അബുദാബി: യുഎഇയില്‍ കടുത്ത ചൂടും ഉയര്‍ന്ന ആര്‍ദ്രതയുള്ള കാലാവസ്ഥയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാത്രിയില്‍ തീരദേശ മേഖലകളില്‍ മഞ്ഞിനും സാധ്യതയുണ്ട്.
കിഴക്കന്‍ മേഖലകളില്‍ ചിലയിടങ്ങളില്‍ മേഘാവൃതമായിരിക്കും. രാത്രിയിലും നാളെ രാവിലെയുമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കുന്നതോടെ തീരദേശ പ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അബുദാബി അല്‍ ഐന്‍, റാസല്‍ഖൈമ: 43 ഡിഗ്രി സെല്‍ഷ്യസ്, ദുബൈ: 40 ഡിഗ്രി, ഷാര്‍ജ 41 ഡിഗ്രി, ലിവാ 46 ഡിഗ്രി, ഫുജൈറ 35 ഡിഗ്രി എന്നിങ്ങനെയാണ് താപനില.
ദുബൈയില്‍ ആര്‍ദ്രത 90 ശതമാനം വരെയും അബുദാബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ 85 ശതമാനം വരെയും ഉയര്‍ന്നേക്കാം. തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് വീശുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെയായിരിക്കും. നാളെയും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.