വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ തൊഴില്‍നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നല്കി. തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് ആവശ്യമായ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണമെന്ന് മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു.
പിഴ ലഭിക്കാവുന്ന അഞ്ച് നിയമലംഘനങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 1-വര്‍ക്ക് പെര്‍മിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കല്‍, 2– ജോലി നല്‍കാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യല്‍, 3-വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം ചെയ്യല്‍ (നിശ്ചിത ആവശ്യത്തിനായി അനുവദിച്ച വര്‍ക്ക് പെര്‍മിറ്റ് മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയമലംഘനമാണ്). 4- തൊഴിലാളികളുടെ നിയമപരമായ സ്ഥിതി പരിഹരിക്കാതെ സ്ഥാപനം അടച്ചുപൂട്ടല്‍. 5– തൊഴില്‍നിയമങ്ങള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്കെടുക്കല്‍. എന്നിവയാണ് മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ അഞ്ച് വിഭാഗങ്ങളിലെയും നിയമലംഘനങ്ങള്‍ക്ക് 1,00,000 മുതല്‍ 10,00,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 12 വിഭാഗം വര്‍ക്ക് പെര്മിറ്റുകളുണ്ടെന്നും തൊഴിലിന്റെ സ്വഭാവത്തിനും ജീവനക്കാരന്റെ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ശരിയായ പെര്‍മിറ്റ് തിരഞ്ഞെടുക്കണമെന്നും മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. മന്ത്രാലയം വ്യക്തമാക്കിയ 12 വിഭാഗങ്ങള്‍ ഇവയാണ്: 1. വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പെര്‍മിറ്റ്. 2. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളികളെ മാറ്റുന്നതിനുള്ള പെര്‍മിറ്റ്. 3. കുടുംബത്തിന്റെ സ്പോണ്സര്ഷിപ്പില് യുഎഇയില്‍ താമസിക്കുന്നവര്‍ക്കുള്ള പെര്‍മിറ്റ്. 4. നിശ്ചിത കാലയളവിലുള്ള ജോലികള്‍ക്കുള്ള താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്. 5. നിശ്ചിത കാലയളവിലുള്ള പദ്ധതികള്‍ക്കായി വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള മിഷന് പെര്‍മിറ്റ്. 6. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ്. 7. 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് നിയമത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി നല്കുന്ന ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റ്. 8. വിദ്യാര്‍ഥികളുടെ പരിശീലനത്തിനും തൊഴില്‍ അവസരങ്ങള്‍ക്കുമുള്ള പെര്‍മിറ്റ്. 9. യുഎഇ പൗരന്മാരെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളിലെ പൗരന്മാരെയും നിയമിക്കുന്നതിനുള്ള പെര്‍മിറ്റ്. 10. ഗോള്‍ഡന്‍ വിസ ഉടമകളെ നിയമിക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ്. 11. എമിറാത്തി പൗരന്മാര്ക്ക് പരിശീലനം നല്‍കുന്നതിനുള്ള പെര്‍മിറ്റ്. 12. സ്വകാര്യ ട്യൂഷന് നല്കാന് അര്‍ഹരായ വ്യക്തികള്‍ക്കുള്ള പെര്‍മിറ്റ്.