ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

കെ.എസ്.ആര്.ടി.സി പുതിയ എട്ട് സര്‍വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു
മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും വളര്‍ച്ച കൈവരിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയുടെ സമഗ്ര വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് പുതുതായി ആരംഭിച്ച എട്ട് ബസ് സര്‍വീസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയായി മുന്നേറിയെങ്കിലും, വരുംതലമുറയ്ക്ക് തൊഴിലും ഉപജീവന അവസരങ്ങളും ഉറപ്പാക്കാന്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ രംഗങ്ങളിലും വികസന മുന്നേറ്റം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെ.എസ്.ആര്.ടി.സിയിലെ സൗജന്യ യാത്രകള്‍ പോലുള്ള ജനക്ഷേമ സേവനങ്ങള്‍ക്കൊപ്പം മികച്ച പ്രവര്‍ത്തന മാതൃക സൃഷ്ടിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെ വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന റോഡുകളുടെ നവീകരണവും വികസനവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര പാക്കേജ് നടപ്പാക്കുമ്പോള്‍ നഗരത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തേക്കുള്ള എയര്‍കണ്ടീഷന്‍ഡ് സര്‍വീസ് ഉള്‍പ്പെടെ ദീര്‍ഘദൂര റൂട്ടുകളിലേക്ക് കൂടുതല്‍ അത്യാധുനിക ബസുകള്‍ മലപ്പുറത്തിന് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറം കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ, വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ നജ്മ ഷബീര്‍, കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ ഡോ: പ്രമോദ് ശങ്കര്‍, അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അനസ്, കെ എസ് ആര് ടി സി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ സര്‍വീസുകള്‍:
