രാഹുലിനെതിരെ കേസ്; 100 തികയ്ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍: എംപിമാരുടെ ബസ് തടഞ്ഞു

പാലക്കാട്: സിപിഎമ്മിനെക്കൂടി ശരിയായ പാതയിലേക്ക് നയിച്ച് രക്ഷിച്ചെടുത്തത് സിപിഐ ആണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവന്‍കുട്ടി പറയുന്നത് കേട്ടാല്‍ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. സിപിഐ പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം.
സിപിഎമ്മിന്റെ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗം. സിപിഐ ഇല്ലായിരുന്നുവെങ്കില്‍ പി എം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫിന്റെ നയം സിപിഎം അടിയറവ് പറയുമായിരുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ആര്‍എസ്എസിന്റെ അജണ്ടയാണ് പിഎംശ്രീ എന്ന ഉറച്ച നിലപാടില്‍ സിപിഐ ഉറച്ചു നിലകൊണ്ടതുകൊണ്ടാണ് ഇന്ന് എല്‍ഡിഎഫിന് തലയുയര്‍ത്തി നില്ക്കാന് സാധിക്കുന്നത്. ഒടുവില്‍ സിപിഐയുടെ ഈ നിലപാടാണ് ശരിയെന്ന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു.
ഇപ്പോള്‍ പിഎം ശ്രീ വിഷയത്തില്‍ യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് ശിവന്‍കുട്ടി പറയുന്നത് കേട്ടാല്‍ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം തുടര്‍ന്ന് ചോദിച്ചു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി വേണ്ട എന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.