ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാനം അറിയിച്ചത്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഒഴിയുന്നതായാണ് പ്രഖ്യാപനം. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
`എല്ലാ ഫോര്‍മാറ്റുകളിലെയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വര്‍ഷങ്ങളുടെ ഓര്‍മ്മകളും വികാരങ്ങളും ത്യാഗങ്ങളും എന്റെ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകുന്ന നിമിഷങ്ങളും ഇതിലുണ്ട്. ഞാന്‍ എന്റേതെല്ലാം ഈ ടീമിനും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും നല്‍കിയിട്ടുണ്ട്, എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ സമയം, പലതവണ എന്റെ വ്യക്തിപരമായ മോഹങ്ങളുടെ ഭാഗം പോലും. എന്റെ വ്യക്തിപരമായ പ്രകടനവും സ്വന്തം വളര്‍ച്ചയും എനിക്ക് വേണ്ടിയുള്ള കാര്യങ്ങളും മാറ്റിവെക്കേണ്ടി വന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്, കാരണം ടീം ഒന്നാമതായിരിക്കണമെന്ന് ഞാന്‍ വിശ്വസിച്ചു,’ – ഹര്മന് പ്രീത് കുറിച്ചു.
ബിസിസിഐയുടെ അവലോകന യോഗത്തിന് ശേഷമാണ് ഹര്‍മന്‍പ്രീത് തീരുമാനം പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, പരിശീലകന് അമോല്‍ മുസുംദാര് എന്നിവരും യോഗത്തിലുണ്ടായിരുന്നു. 2013 ലാണ് ഹര്‍മന്‍പ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്. 2016 ല്‍ ടി20യുടെ നായകസ്ഥാനവുമേറ്റെടുത്തു. 2022 ലാണ് എല്ലാ ഫോര്‍മാറ്റിലും ടീമിനെ നയിച്ചുതുടങ്ങിയത്.