റിപ്പോ നിരക്ക് കൂട്ടി റിസര്വ് ബാങ്ക്; ഭവന, വാഹന വായ്പകളുടെ പലിശ കൂടും

ഏദന്: യെമനിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഏദന് എയര്പോര്ട്ടിന് നേരെ ഹൂതി വിമതരുടെ ആക്രമണം. അതേസമയം, സൗദി അറേബ്യന് തലസ്ഥാനമായ റിയാദിന് വടക്കന് മേഖല ലക്ഷ്യമാക്കി വന്ന മറ്റൊരു ബാലിസ്റ്റിക് മിസൈല് സൗദി സഖ്യസേന വിജയകരമായി വെടിവെച്ചിട്ടു.
യെമന് സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്വേയും പാസഞ്ചര് ടെര്മിനലും ലക്ഷ്യമിട്ട് ഹൂതികള് രണ്ട് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും തൊടുത്തുവിട്ടതായി യെമന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ കെയ്റോയില് നിന്നുള്ള യെമന് എയര്വേയ്സ് വിമാനം ലാന്ഡ് ചെയ്യാന് മിനിറ്റുകള് മാത്രം ബാക്കിനില്ക്കെയാണ് മിസൈലുകളിലൊന്ന് റണ്വേയ്ക്ക് സമീപം പതിച്ചത്. വലിയൊരു ദുരന്തം ഒഴിവാക്കാന് വിമാനത്തിന്റെ ലാന്ഡിംഗ് റദ്ദാക്കുകയും വിമാനത്തെ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ ടെര്മിനലില് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ടാക്സിവേയില് കിടന്നിരുന്ന രണ്ട് വിമാനങ്ങള് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വിമാനത്താവളത്തിന് സമീപമുള്ള ‘ബദര്’ മിലിട്ടറി ക്യാമ്പിലെ സൗദി സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള് ലക്ഷ്യമിട്ടതെന്ന് ഹൂതികള് അവകാശപ്പെട്ടു.
റിയാദിന് വടക്ക് ഭാഗത്ത് വെച്ച് ഹൂതികള് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല് സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകര്ത്തു. സനായില് സ്ഥിതി ചെയ്യുന്ന ഹൂതികളുടെ മിസൈല് വിക്ഷേപണ കേന്ദ്രങ്ങള് ഇന്റലിജന്സ് നിരീക്ഷണത്തിലാണെന്നും അവ ഉടന് നശിപ്പിക്കുമെന്നും സൗദി സഖ്യസേനാ വക്താവ് മേജര് ജനറല് തുര്ക്കി അല്-മാലികി വ്യക്തമാക്കി. റിയാദിലെയും അബഹയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങള് ലക്ഷ്യമിട്ടതായി ഹൂതികളും സ്ഥിരീകരിച്ചിട്ടുണ്ട്.