രണ്ട് വര്‍ഷത്തെ യുഎഇ ബജറ്റ് 292 ബില്യണ്‍ ദിര്‍ഹം; 8.3 ശതമാനം വളര്‍ച്ച: അംഗീകാരം നല്കി വൈസ് പ്രസിഡന്റ്

അബുദാബി: സൗദിയിലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും പ്രതിരോധവും മുന്‍നിര്‍ത്തിയുള്ള സംയുക്ത കൂട്ടായ്മ ശക്തമാക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയുടെ ആകെയുള്ള സുരക്ഷയെ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്‍വര്‍ ഗര്‍ഗാഷ് നിലപാട് വ്യക്തമാക്കിയത്.
നാം എല്ലാവരും ലക്ഷ്യമിടപ്പെടുകയാണെന്ന് അദ്ദേഹം കുറിച്ചു. ഗള്‍ഫ് രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ കണ്ണിയെന്ന ആക്രമണകാരികളുടെ തെറ്റായ വിലയിരുത്തലില്‍ നിന്നാണ്, നാം ഒഴിവാക്കാന്‍ ആഗ്രഹിച്ച യുദ്ധത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാം എല്ലാവരും ഒരുപോലെ ലക്ഷ്യമിടപ്പെടുന്നുണ്ടെന്നും എന്നാല്‍ നമ്മുടെ എല്ലാവരുടെയും സുരക്ഷ വേര്‍പെടുത്താനാവാത്തവിധം ഒന്നാണെന്നും നിലവിലെ സംഭവവികാസങ്ങളിലൂടെ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് സുരക്ഷാ-പ്രതിരോധ മേഖലകളില്‍ ജോയിന്റ് ഗള്‍ഫ് ആക്ഷന്‍ അടിയന്തരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ അവഗണനയാണ് നമുക്കെതിരെ കടന്നുകയറ്റം നടത്താന്‍ അക്രമികള്‍ക്ക് ധൈര്യം നല്‍കിയത്. അതിനാല്‍ കൂട്ടായ സുരക്ഷാ ചട്ടക്കൂട് കൂടുതല്‍ ശക്തിപ്പെടുത്തണം. ഗള്‍ഫ് മേഖലയുടെ സുരക്ഷ എന്നത് എല്ലാവരുടെയും പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും അതില്‍ വീഴ്ചയോ കാലതാമസമോ വരുത്താന്‍ പാടില്ലെന്നും ഗര്‍ഗാഷ് ഓര്‍മ്മിപ്പിച്ചു.
സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളുടെയും വ്യോമസുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് യുഎഇ മുതിര്‍ന്ന നയതന്ത്രജ്ഞന്റെ ഈ നിര്‍ണായക പ്രതികരണം.