രാജ്യം അസാധാരണ സംഭവങ്ങളെ അതിജീവിക്കാന്‍ ശേഷി കൈവരിച്ചതായി ഖത്തര്‍ അമീര്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം തല്ലിക്കൊന്നു. അതര്‍ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തില്‍ നിന്നും രാജസ്ഥാന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു. സംഘര്‍ഷമുണ്ടായ ഭോണ്ട ഗ്രാമത്തില്‍ മുന്‍ എംല്‍എ ക്രഷര്‍ യൂണിറ്റ് നടത്തിയിരുന്നു. ഭോണ്ട ഗ്രാമത്തിലെ ജനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഖനനത്തിനെതിരെ സമരത്തിലായിരുന്നു. പലപ്പോഴായി ഇവര്‍ ധര്‍ണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നത് കന്നുകാലികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ വഴിയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ പ്രക്ഷോഭം നടത്തിയിരുന്നത്.
ഞായറാഴ്ച വൈകിട്ട് അതര്‍ സിങ് ഭോണ്ട ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഗ്രാമവാസികള്‍ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുന്‍ എംഎല്‍എയെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജയ്പുരിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ രാത്രിയോടെ മരിച്ചു.