രണ്ട് വര്‍ഷത്തെ യുഎഇ ബജറ്റ് 292 ബില്യണ്‍ ദിര്‍ഹം; 8.3 ശതമാനം വളര്‍ച്ച: അംഗീകാരം നല്കി വൈസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: പ്രതിഷേധത്തെ ഭയന്ന് മോദി രാജ്യതലസ്ഥാനത്തെ ജയിലാക്കി മാറ്റിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും നേരിടാന്‍ പൊലീസ് വേഷത്തില്‍ ആര്‍എസ്എസ് ഗുണ്ടകളെ നിരത്തിലിറക്കി. കൈയ്യില്‍ ലാത്തിയുമായി ഇവരാണ് ജനങ്ങളെ നേരിട്ടത്. വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. എന്തിനാണ് ഈ മര്ദ്ദനമുറയെന്നും രാഹുല്‍ ചോദിച്ചു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഡിജിറ്റല്‍ സ്ക്രീന്‍ വെച്ച് പോലീസ് മര്‍ദ്ദനത്തിന്റെയും ആര്‍എസ്എസ് ഗുണ്ടകളുടെയും മര്‍ദ്ദനത്തിന്റെ വീഡിയോ തെളിവ് സഹിതം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.
എന്നാല്‍ രാജ്യം ആരെയും ഭയക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. എല്ലാവര്ക്കും സത്യം അറിയാം. മോദിയുടെ മുഴുവന്‍ ബ്ലൂപ്രിന്റും തന്റെ പക്കലുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുന്ന ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ല. മോദി ശരിയെന്ന് കരുതുന്നവര്‍ കൈപൊക്കാനും രാഹുല്‍ വാര്‍ത്താസമ്മേളനത്തിനിടെ ആവശ്യപ്പെട്ടു. ആരും കൈപൊക്കിയില്ല. ഇന്ത്യന്‍ ജനതയുടെ മനസ്സിനെ ബാരിക്കേഡ് കൊണ്ട് തടയാനാവില്ല. രാജ്യത്ത് നടക്കുന്നത് ഒരേയൊരു പ്രതിഷേധമാണ്. അതില്‍ വേര്‍തിരിവില്ല. ഇത് ഇന്ത്യക്കാരുടെ പ്രതിഷേധമാണ്. ഇത് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധമാണ്. മോദിക്കെതിരെ, അമിത്ഷാക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ്. ഇത് തുറന്ന പോരാട്ടമാണ്. ഞാന്‍ ആരെയും ഇതിനായി വിളിക്കുന്നില്ല. ജനങ്ങള്‍ സ്വമനസ്സാലെ ഇറങ്ങിയതാണ്. ഈ പ്രതിഷേധം തുടരും, പിന്മാറില്ല-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.