രണ്ട് വര്‍ഷത്തെ യുഎഇ ബജറ്റ് 292 ബില്യണ്‍ ദിര്‍ഹം; 8.3 ശതമാനം വളര്‍ച്ച: അംഗീകാരം നല്കി വൈസ് പ്രസിഡന്റ്

റിയാദ്: റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ ഹൈദരാബാദ് സ്വദേശിയായ ഐടി എന്‍ജിനീയര്‍. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസഫ് അലി (46) ആണ് മരിച്ചത്.
10 വര്‍ഷമായി റിയാദില്‍ ഐടി എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു യൂസഫ് അലി. ഉംറ നിര്‍വഹിക്കുന്നതിനായി 10 ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഭാര്യയെയും മൂന്ന് മക്കളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. മദീനയിലേക്ക് പോകാനായി വിമാനത്താവളത്തിലെ ലോഞ്ചില്‍ കാത്തിരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ഹൂതികള്‍ തൊടുത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ യൂസഫ് അലിക്കും കുടുംബത്തിനും മറ്റ് തീര്‍ത്ഥാടകര്‍ക്കും മേല്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യൂസഫ് അലിയുടെ മക്കളായ അമന് അലി (18), വാസി അലി (16) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമന് അലിയുടെ കാലിന് ശസ്ത്രക്രിയ നടത്തി. വാസി അലിയുടെ കാല്‍വിരലുകളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ടു. ഇരുവരും ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികളാണ്. യൂസഫ് അലിയുടെ ഭാര്യ സമീറയും 11 വയസ്സുള്ള മകള്‍ മറിയമും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.