കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു

അബുദാബി: സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനുമെതിരെ കര്‍ശന നടപടി. ഇന്റര്‍നെറ്റ് വഴിയോ സോഷ്യല്‍ മീഡിയ വഴിയോ വ്യക്തികളെ അധിക്ഷേപിക്കുകയോ, അസഭ്യം പറയുകയോ, അന്തസ്സിന് കോട്ടം വരുത്തുന്ന രീതിയില്‍ പെരുമാറുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരക്കാര്‍ക്ക് തടവുശിക്ഷയും വന്‍ തുക പിഴയുമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യക്തികളെ അധിക്ഷേപിക്കുകയോ മാനഹാനി വരുത്തുകയോ ചെയ്താല്‍ 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ പൊതുപ്രവര്‍ത്തകരെയോ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍, കമന്റുകള്‍, സന്ദേശങ്ങള്‍, വോയ്സ് നോട്ടുകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ തെളിവുകളായി കോടതിയില്‍ ഉപയോഗിക്കും. ഒറിജിനല്‍ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് മാത്രമല്ല, മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടുന്നവര്‍ക്കും പങ്കുവെക്കുന്നവര്‍ക്കും നിയമനടപടി ബാധകമായിരിക്കും.
പ്രഗ്യാന്‍ ഓജ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍; രമേശ് പൊവാര്‍ സെലക്ഷന് കമ്മിറ്റിയില്‍