കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു

ദുബൈ: ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ ഒന്നിന് പി.എ. ഇബ്രാഹിം ഹാജി സ്ക്വയറിലെ വിമന്‍സ് അസോസിയേഷന് ഹാളില്‍ സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസണ്‍ 2026 ഡെലിഗേറ്റ് സമ്മിറ്റിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍, ജില്ലാ, സംസ്ഥാന, ദേശീയതല ഭാരവാഹികള്‍, വനിതാ കെഎംസിസി പ്രതിനിധികള്‍ എന്നിവരടക്കം 600ലധികം പേരാണ് പ്രതിനിധി സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഡെലിഗേറ്റ് സമ്മിറ്റ് നടക്കുക. സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വശേഷി വര്‍ധിപ്പിക്കുന്നതിനും സമകാലിക സാഹചര്യങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി നാല് പ്രധാന പരിശീലന സെഷനുകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഷരീഫ് കുറ്റൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസാലി, പി.എം.എ ഗഫൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയസാമൂഹിക കാഴ്ചപ്പാടുകള്‍, ഡിജിറ്റല്‍ നേതൃത്വം, വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത നേതൃത്വം തുടങ്ങിയ മേഖലകളില്‍ പ്രതിനിധികള്‍ക്ക് അറിവും അനുഭവവും പകരുന്ന രീതിയിലാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ‘Vision-Inspire-Impact’ എന്ന ആശയമാണ് ലീഡെക്സ് ഹൊറൈസണ്‍ 2026 മുന്നോട്ടുവയ്ക്കുന്നത്. പ്രവര്‍ത്തകരുടെ അറിവും കഴിവും നേതൃത്വമികവും വളര്‍ത്തുന്നതിനൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുറ്റ അടിത്തറ ഒരുക്കുകയുമാണ് സംഗമത്തിന്റെ ലക്ഷ്യം.
രാവിലെ നടക്കുന്ന പ്രതിനിധി സംഗമത്തിനു ശേഷം വൈകുന്നേരം ഏഴു മണിക്ക് ദേശീയ സമ്മേളനം ആരംഭിക്കും. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍, അറബ് പ്രമുഖര്‍, നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അതിഥികളുടെ പ്രഭാഷണങ്ങള്‍, സാംസ്കാരിക പരിപാടികള്‍, പുരസ്കാരദാന ചടങ്ങ്, പ്രമുഖരെ ആദരിക്കല്‍ എന്നിവയും ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ലെന്നും സംഘാടകര്‍ അറിയിച്ചു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഡോ. ഇസ്മായില്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാന്‍ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നാലാംവാതുക്കല്, കെ.പി അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, മൊയ്തീന് ബാവ, സുബൈര്‍ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസല്‍ മൊഹ്സിന്‍, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, സുബൈര്‍ കുബണൂര്‍, പി.ഡി നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, സിദ്ധീഖ് ചൗക്കി, റഫീഖ് കാടങ്കോട്, ആസിഫ് ഹൊസങ്കടി, സുനീര്‍, എന്‍.പി സംസാരിച്ചു.
പ്രഗ്യാന്‍ ഓജ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍; രമേശ് പൊവാര്‍ സെലക്ഷന് കമ്മിറ്റിയില്‍