ഗസ്സയില്‍ സമാധാനം പുന:സ്ഥാപിക്കണം; തിരഞ്ഞെടുപ്പിന് പിന്നാലെ നെതന്യാഹുവിനോട് ഡൊണാള്‍ഡ് ട്രംപ്

ഗസ്സ സ്ട്രിപ്പ്: കനത്ത മഴയില്‍ ഗസ്സയിലാകെ 70,000-ത്തിലധികം ടെന്റുകള്‍ വെള്ളത്തിനടിയിലായെന്ന് ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ്. ലക്ഷക്കണക്കിന് പലസ്തീന് അഭയാര്‍ത്ഥികളാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അതീവ ദുര്‍ബലമായ പ്രദേശങ്ങളില്‍ കഴിയുന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്ന ക്യാമ്പ് പ്രദേശം നീന്തല്‍ക്കുളം പോലെയായെന്ന് ക്യാമ്പില്‍ താമസിക്കുന്നവര്‍ പറഞ്ഞു. മഴയെത്തുടര്‍ന്ന് ആയിരക്കണക്കിന് ടെന്റുകളിലേക്ക് വെള്ളം ഇരച്ചുകയറി. ജനങ്ങള്‍ പാത്രങ്ങള്‍ ഉപയോഗിച്ച് വെള്ളം കോരിമാറ്റുന്ന ദയനീയ അവസ്ഥയാണ്. ചിലര്‍ക്കാകട്ടെ തലചായ്ക്കാന്‍ ഇടംപോലുമില്ലാതെ അവസ്ഥയിലായിരിക്കുകയാണ്.
ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും, കരാറിലെ വ്യവസ്ഥകള്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. 60,000 മൊബൈല്‍ ഹോമുകളും 2,000,000 ടെന്റുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നത് ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്. ആകെ അനുവദിക്കപ്പെട്ടത് വെറും 20,000 ടെന്റുകള്‍ മാത്രമാണ്. കൂടാതെ, മൊബൈല്‍ ഹോമുകളില്‍ പലതും കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ തന്നെ കിടക്കുകയാണ്. ഗാസയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും കൊടിയ ദുരിതം അനുഭവിക്കുകയാണ്.