യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ മുന്നേറുന്നു

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് പരാജയം. 87 റണ്‍സിനാണ് തോറ്റത്. നാല് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് ഇന്ത്യയെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഇതോടെ ഒരു മത്സരം ശേഷിക്കേ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്സ് 49 പന്തില്‍ 107 റണ്‍സെടുത്തു. സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ സാധിച്ചുള്ളു. 35 പന്തില്‍ 35 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 23 റണ്‍സ് വഴങ്ങിയാണ് ജേക്കബ് ഡഫി നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. മാത്യു ഫിഷറും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മായങ്ക് യാദവ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (4) വിക്കറ്റ് നഷ്ടമായി. ഒന്നാം പന്തില്‍ തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ ഇഷാന് കിഷനും (0) പവലിയനില്‍ തിരിച്ചെത്തി. ഇന്ത്യ 8.4 ഓവറില്‍ ആറിന് 89 എന്ന നിലയായി. നമന്‍ ധിര്‍ (13 പന്തില്‍ 28), തിലക് വര്‍മ എന്നിവരുടെ ഇന്നിംഗ്സുകളാണ് തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചത്.