സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

ഫുജൈറ: ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് അറിയിച്ചു.
അര്‍ദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്. വിവരം ലഭിച്ചയുടന്‍ തന്നെ പോലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവര്‍ക്ക് പാരാമെഡിക്കല്‍ സംഘം സ്ഥലത്തുവെച്ച് തന്നെ പ്രഥമശൂശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ എണ്ണമോ വ്യക്തിവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.