സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ കാണാതായ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വീരമൃത്യു. ദച്ചന്‍ സ്വദേശികളായ റീഷിപാല് (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍. വനമേഖലയില്‍ നിന്ന് ദേഹമാസകലം വെടിയേറ്റ നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലചെയ്യുകയായിരുന്നുവെന്നാണ് വിവരം.
കിഷ്ത്വാറിലെ മര്‍വാര്‍ മേഖലയിലുള്ള ദെഹാര്ന വനമേഖലയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പട്രോളിങ്ങിനായി പോയ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അംഗങ്ങളായിരുന്നു ഇവര്‍. കിയാര്‍ ദച്ചനില് നിന്ന് ഇന്ദര്വാന് പ്രദേശത്തുള്ള ബസ്നാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വനമേഖലയില്‍ വെടിവെപ്പ് ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാതായത്. വൈകുന്നേരം 7 മണിയോടെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.
അതിനിടെ ഇന്നലെ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മറ്റൊരു ഭീകരാക്രമണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുല്‍ഗാമിലെ സുരക്ഷാ ചെക്ക്പോസ്റ്റില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.