സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

അബുദാബി: പ്രമുഖ വ്യവസായികളുടെ പ്രതിനിധിയെന്ന വ്യാജേന 14 ദശലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി മുങ്ങിയ കേസിലെ പ്രധാന പ്രതിയെ, പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബിയിലെ ഒരു പ്രമുഖ ആഭരണശാലയില്‍ നിന്ന് ആറുമാസം മുമ്പ് പ്രതി വന്‍തോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി അബുദാബി പോലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ വ്യക്തമാക്കി. യു.എ.ഇയിലെ പ്രമുഖ വ്യവസായികള്‍ക്കും സ്വാധീനമുള്ള വ്യക്തികള്‍ക്കും വേണ്ടിയാണ് താന്‍ എത്തിയതെന്ന് കടയുടമയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വര്‍ണം കൈപ്പറ്റിയ പ്രതി, ബില്ലുകള്‍ വാങ്ങിയ ശേഷം തുക പിന്നീട് നല്‍കുമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. കടയുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അബുദാബിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സുരക്ഷാ സേന വളഞ്ഞു പിടികൂടുകയായിരുന്നു. ഇയാള്‍ തങ്ങിയ സ്ഥലത്തുനിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പെട്ടികളും ബില്ലുകളും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും പോലീസ് കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ബാക്കി സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിച്ചതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.