സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

തിരുവനന്തപുരം: മുസ്ലിം ലീഗിന് അനുവദിച്ച ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തേക്കുള്ള നിയമനങ്ങള്‍ ഇന്നുണ്ടാകും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന്മാരുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സില്‍ക്ക് ചെയര്‍മാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഇന്‍കെലിന്റെ ചെയര്‍മാനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം കെ.എ.എല്‍ ചെയര്‍മാനാകും. സിഡ്കോയുടെ ചെയര്‍മാനായി ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദും നിയമിതനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച്. റഷീദിനും ബോര്‍ഡ് കോര്പ്പറേഷന് ചെയര്‍മാനായി നിയമനമുണ്ട്.
വയനാട് ജില്ലാ ഭാരവാഹിയായ യഹിയാ ഖാനെ തദ്ദേശ വകുപ്പിന് കീഴിലുള്ള റൂറല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്) ചെയര്‍മാനായി നേരത്തെ നിശ്ചയിച്ചിരുന്നു. അദ്ദേഹം ഇന്ന് ചുമതലയേല്‍ക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള ചെയര്മാന്മാരുടെ നിയമന ഉത്തരവും ഇന്ന് തന്നെ ഉണ്ടാകും.