സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

കൊച്ചി: വിദേശത്തുപോകാന്‍ അനുമതി തേടി മുന്‍ ഡിജിപി ടോമിന് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെ വിദേശത്ത് പോകുമെന്നും എങ്ങനെ വിമാനത്തില്‍ യാത്രചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.
ശിക്ഷിച്ച് ജയിലിലേക്ക് വിട്ട തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രശ്നങ്ങളുമായി തച്ചങ്കരി ജയില്‍ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം.
തച്ചങ്കരി ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞ കാര്യത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തച്ചങ്കരി ഡിജിപി ആയിരുന്നപ്പോള്‍ ജയില്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ശിക്ഷ ലഭിച്ച ശേഷം അദ്ദേഹം ജയില്‍ കണ്ടിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ജയില്‍ ആശുപത്രിയിലായിരുന്നു ഉണ്ടായിരുന്നത്. എന്തായിരുന്നു തച്ചങ്കരിയുടെ അസുഖം. ചികിത്സ സംബന്ധിച്ച രേഖകള്‍ പരിശോധിക്കണം. ജയിലില്‍ നിന്നിറങ്ങി 10 ദിവസത്തിനുള്ളില്‍ തന്നെ വിദേശത്തേക്ക് പോകണമെന്ന ഹര്‍ജിയുമായി തച്ചങ്കരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്രയധികം അസുഖമുള്ള വ്യക്തി എങ്ങനെ വിദേശത്ത് പോകും? എന്നും കോടതി ചോദിച്ചു. കോടതിയുടെ ഈ വിമര്‍ശനത്തിന് പിന്നാലെ തച്ചങ്കരി തന്റെ വിദേശയാത്ര ഉപേക്ഷിക്കുന്നതായി അറിയിച്ച് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.