മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഓഗസ്റ്റിന് ശേഷം ആദ്യമായി ബാരലിന് 90 ഡോളറിന് താഴെയെത്തി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് നിരക്ക് 1.17% കുറഞ്ഞ് ബാരലിന് 91.49 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ വില 89.16 ഡോളര്‍ വരെ താഴ്ന്നിരുന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 0.93% കുറഞ്ഞ് ബാരലിന് 86.04 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസ്, ഇസ്രായേല്‍, ഇറാന് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാരലിന് 60 ഡോളറോളമായിരുന്ന ബ്രെന്റ് ക്രൂഡ് വില, ആക്രമണങ്ങള്‍ ശക്തമായതോടെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 130 ഡോളറിനോട് അടുത്തെത്തിയിരുന്നു. പിന്നീട് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുറഞ്ഞെങ്കിലും സംഘര്‍ഷം തുടര്‍ന്നതോടെ വീണ്ടും വര്‍ധിച്ചു.
ഇതിനിടയില്‍ സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,111.36 ഡോളറിലും, സ്പോട്ട് സില്‍വര്‍ 53.01 ഡോളറിലുമാണ് വ്യാപാരം നടന്നത്.