മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ദുബൈ: ആയിരക്കണക്കിന് പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ആരോഗ്യ പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിന് ഏര്‍പ്പെടുത്തിയ അമിത പ്രീമിയം തുക പിന്‍വലിക്കണമെന്ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ദുബൈ അല്‍ സലാം റസ്റ്റോറന്റില്‍ The Confluence എന്ന പേരില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സ്പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് പ്രമേയം അവതരിപ്പിച്ചത്.
കെ.പി.എ സലാം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഷരീഫ് കുറ്റൂരിന് സ്വീകരണം നല്കി. പി.വി.നാസര്‍, ഹംസ ഹാജി മാട്ടുമ്മല്‍, മുസ്തഫ വേങ്ങര എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, സക്കീര്‍ പാലത്തിങ്ങല്‍, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കല്‍, ഫക്രുദ്ധീന് മാറാക്കര, മുഹമ്മദ് വള്ളിക്കുന്ന്, ടി.പി. സൈതലവി, ഇഖ്ബാല്‍ പല്ലാര്‍, നജ്മുദ്ധീന്‍ തറയില്‍, മുസ്തഫ ആട്ടിരി, കുഞ്ഞാപ്പു അടാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എ.പി. നൗഫല്‍ സ്വാഗതവും, സി.വി. അശ്റഫ് നന്ദിയും പറഞ്ഞു.