പശ്ചിമേഷ്യയിലെ യുദ്ധത്തിന് സൈനിക നടപടിയിലൂടെ പരിഹാരമില്ല; യുഎസിനോട് ഇറാന്

വാഷിങ്ടണ്‍: ഫ്ളൈ ദുബൈ വിമാനത്തിന്റെ സഹപൈലറ്റ് ഹമ്മാം അല്‍ ഹമ്മാമി ഇസ്രായേലിലെ ടെല്‍ അവീവിലെ വിമാനത്താവളം ഉള്‍പ്പെടെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാനും പദ്ധതിയിട്ടിരുന്നു. പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫാക്കാന്‍ ശ്രമിച്ചതായും ഇറ്റാലിയന്‍ പത്രമായ ‘കോറിയറെ ഡെല്ല സെറ’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് .
ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ ഹമ്മാമി പിന്നിലൂടെ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മിത്തിനു ഗുരുതര പരിക്കേറ്റു. അദ്ദേഹം കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഹമ്മാമി അടച്ചു. സ്മിത് വീണ്ടും വാതില്‍ തുറന്നു. ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്ത്രീ കോക്പിറ്റിനുള്ളില്‍നിന്ന് ശബ്ദങ്ങള്‍ കേട്ട് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ കോക്പിറ്റിലേക്ക് ഓടിയെത്തിയപ്പോള്‍ സ്മിത് രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടെ കെട്ടിടത്തില്‍ ഇടിച്ചിറക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹമ്മാമി, വിമാനം മരുഭൂമിക്ക് മുകളില്‍വച്ച് തകര്‍ക്കാന്‍ തീരുമാനിച്ചു. ഹമ്മാമി ഓട്ടോപൈലറ്റ് സ്വിച്ച് ഓഫ് ചെയ്തു. 30 സെക്കന്‍ഡിനുള്ളില്‍ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചു. യാത്രക്കാരില്‍ ചിലരും വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും വിമാനം നിയന്ത്രിച്ചതോടെയാണ് ദുരന്തം ഒഴിവായത്.
ഫ്ളൈ ദുബൈ വിമാനത്തിന്റെ കോപൈലറ്റ് ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമ്മാമിയെ വിമാനം പറത്തുന്നതില്നിന്നു ഒമാന്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദ ആശയങ്ങളോടുള്ള ഹമ്മാമിയുടെ താല്പര്യം തിരിച്ചറിഞ്ഞതോടെയാണു വിലക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഒമാന്‍ സ്ഥിരീകരിച്ചിട്ടില്ല. 7 വര്‍ഷത്തോളം ഒമാന്‍ എയറില്‍ ജോലി ചെയ്തശേഷം 2025ലാണ് യുഎഇയിലെത്തുന്നത്.