പശ്ചിമേഷ്യയിലെ യുദ്ധത്തിന് സൈനിക നടപടിയിലൂടെ പരിഹാരമില്ല; യുഎസിനോട് ഇറാന്

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് സിപിഎം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള കാര്യമാണ് നേതൃത്വം ചര്‍ച്ച ചെയ്യുന്നത്.
സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ വച്ചാണ് ലൈംഗികാതിക്രമം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായി വിജയന് നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി പരാതി വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ലൈംഗിക പരാതിയുടെ പേരില്‍ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.
വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഒഴിയുന്നുവെന്നാണ് സുരേഷ് ബാബു വിശദീകരിച്ചത്.
ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ വി. ചെന്താമരാക്ഷനെ നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്. സുരേഷ് ബാബുവിനെതിരായ തുടര്‍നടപടികള്‍ വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനിക്കുക.