ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയ ഒരു ഡ്രോണ്‍ തടഞ്ഞുനശിപ്പിച്ചതായും സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ട് മിസൈലുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ത്തതായും സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍കി അല്‍-മാലികി എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഹൂതികളുടെ ഒരു ബാലസ്റ്റിക് മിസൈലും തകര്‍ത്തിട്ടുണ്ട്.
ആക്രമണ സാധ്യത കണക്കിലെടുത്ത് റിയാദ്, അഭ, ഖമീസ് മുശൈത് എന്നീ നഗരങ്ങളില്‍ സൗദി സിവില്‍ ഡിവിഷന് അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു.
ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി യെമനിലെ ഹൂതികള്‍ ഉപയോഗിച്ചിരുന്ന മൂന്ന് കേന്ദ്രങ്ങള്‍ തകര്‍ത്തതായും സഖ്യസേന അറിയിച്ചു. മിസൈല്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഫാക്ടറി, ബാലിസ്റ്റിക് മിസൈലുകള്‍ക്കായി ഖര ഇന്ധനം മിക്സ് ചെയ്ത് ഉത്പാദിപ്പിക്കുന്ന കെമിക്കല്‍ പ്ലാന്റ്, ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രം എന്നിവയാണ് തകര്‍ത്തത്.