ഹൂതി ആക്രമണങ്ങളെ യുഎന്‍ അപലപിച്ചു; ഫ്രാന്‍സും ബ്രിട്ടനും സൗദിക്ക് പ്രതിരോധ സഹായം നല്‍കും

ടെഹ്റാന്: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുകയും സൈനിക നീക്കം ഒഴിവാക്കുകയും ചെയ്താല്‍ ഹോര്‍മുസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തുറാക്കാമെന്ന് ഇറാന്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെയാണ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാന് താല്പര്യം പ്രകടിപ്പിച്ചത്. ഖത്തര്‍ വഴി നടത്തിയ നയതന്ത്ര ചര്‍ച്ചകളിലാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്. അടിയന്തരമായി യുദ്ധസമാനമായ അന്തരീക്ഷം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുക എന്നിവയും പ്രധാന ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹോര്‍മുസ് കടലിടുക്ക് സാധാരണ പോലെ ആകണമെങ്കില്‍ യുഎസ് തന്നെ മുന്‍കൈയെടുക്കണമെന്നാണ് ഇറാന്റെ വിശദീകരണം. യുഎസ് പിന്തുണയോടെ ഇസ്രായേല്‍ തുടക്കമിട്ട ഇറാനെതിരായ യുദ്ധം ഏതാണ്ട് ഏഴു മാസം പിന്നിടുകയാണ്. കഴിഞ്ഞ മാസാവസാനമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടത്തിന് ഈയിടെ അയവ് വന്നിട്ടുണ്ടെങ്കിലും, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഇറാനും യുഎസും നാവിക പാതയില്‍ പരസ്പരം ഉപരോധം തുടരുകയാണ്.
ലോകത്തിലെ മൊത്തം ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഈ പാതയിലെ തടസ്സങ്ങള്‍ ആഗോള തലത്തില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായി. ഇറാന് മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശത്തോട് അമേരിക്കന്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, സംഭാഷണങ്ങള്‍ക്ക് തങ്ങള്‍ സന്നദ്ധരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.