മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ സെപ്റ്റംബര്‍ 1 മുതല്‍ താല്‍ക്കാലികമായി അടച്ചിടും; തുറക്കുമ്പോള്‍ പുതിയ അനുഭവങ്ങള്‍

ടെഹ്റാന്: യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക ഉപരോധം ശക്തമായതോടെ ഇറാന് കറന്‍സിയായ റിയാല്‍ വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക്. ഞായറാഴ്ച ടെഹ്റാനിലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഒരു യുഎസ് ഡോളറിന്റെ വില 20 ലക്ഷം റിയാലിന് മുകളിലെത്തി. ഇത് ആദ്യമായാണ് ഡോളര്‍ ഈ നില കടക്കുന്നത്. ഇറാന് റിയാലിന്റെ മൂല്യം ഒരാഴ്ചയ്ക്കിടെ തന്നെ 7 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ഒരു ഡോളറിന് ഏകദേശം 18.65 ലക്ഷം റിയാല്‍ ആയിരുന്നു വില. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ വരുമെന്ന ആശങ്കയാണ് പ്രധാനമായും പുതിയ തകര്‍ച്ചക്ക് കാരണം. ഇറാന്റെ എണ്ണ കയറ്റുമതിയെക്കുറിച്ചുള്ള അനിശ്ചിതത്വം, വിദേശനാണയ ശേഖരത്തിലേക്കുള്ള നിയന്ത്രണം, അമേരിക്ക-ഇറാന് നയതന്ത്ര ചര്‍ച്ചകള്‍ നിലച്ചത്, വിദേശ കറന്‍സിയോടുള്ള ആഭ്യന്തര ആവശ്യം വര്‍ധിച്ചത് തുടങ്ങിയ കാരണങ്ങള്‍ ഇറാന് റിയാലിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കി. ജൂണ്‍ 17ന് യുഎസും ഇറാനും തമ്മില്‍ ധാരണയായ 60 ദിവസത്തെ കാലാവധി വിപുലമായ ആണവകരാറില്ലാതെ അവസാനിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
ഇത് ഇറാനിലെ സാധാരണക്കാരെയാണ് ബാധിക്കുക. റിയാലിന്റെ മൂല്യത്തകര്‍ച്ച ഭക്ഷണം, മരുന്ന്, വ്യവസായിക വസ്തുക്കള്‍, ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ഉയരാന്‍ ഇടയാക്കും. പണപ്പെരുപ്പം കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇറാന് സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സൂചന നല്‍കിയിട്ടുണ്ട്. വിലക്കയറ്റം തുടരുന്നത് രാജ്യത്ത് വീണ്ടും ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. അതേസമയം, ഇറാന്റെ വിദേശനാണയ വരുമാനവും എണ്ണ കയറ്റുമതിയും എത്രത്തോളം നിലനിര്‍ത്താനാകുമെന്നതും അമേരിക്കയുടെ പുതിയ ഉപരോധ നടപടികളും റിയാലിന്റെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. ജനങ്ങള്‍ പട്ടിണിയിലായാല്‍ നിലനില്‍ക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫ് തുറന്നുപറഞ്ഞിരുന്നു. ജനങ്ങള്‍ പട്ടിണിയിലാകുകയും സാമ്പത്തിക ഇടപാടുകളും വളര്‍ച്ചയും ദേശീയ ഉല്‍പ്പാദനവും ഇല്ലാതാകുകയും ചെയ്താല്‍ നമുക്ക് നിലനില്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ‘സാമ്പത്തിക യുദ്ധത്തെ’ നേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം നിരവധി പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.