യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

ദുബൈ: ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ ഒക്ടോബര്‍ 24 വരെ നീട്ടി. അതേസമയം, സൗദി അറേബ്യയിലെ റിയാദിലേക്കുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ തിയതികള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, സ്വിസ്, എഡെല്‍വെയ്സ് എയര്‍ലൈനുകളും ഒക്ടോബര്‍ 24 വരെ ദുബൈയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.
സെപ്റ്റംബര്‍ പത്ത് മുതലാണ് ഫ്രാങ്ക്ഫുര്‍ട് റിയാദ് സര്‍വീസ് ആരംഭിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് മറ്റ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നും ലുഫ്താന്‍സ അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്രാതടസ്സം നേരിടുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിനോ റീഫണ്ട് നേടുന്നതിനോ ഉള്ള സൗകര്യം എയര്‍ലൈന്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഫ്ളൈറ്റിന്റെ സ്റ്റാറ്റസ് ഔദ്യോഗിക ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.