999 അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമുള്ള നമ്പര്‍: യുഎഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: യുഎഇയിലെ പ്രവര്‍ത്തനത്തിന് 17 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് അബുദാബി അല്‍ വഹ്ദ മാളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. 2009ല്‍ യുഎഇയിലെ ആദ്യ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്റര്‍ ആരംഭിച്ച അതേ വേദിയിലായിരുന്നു ഇത്തവണത്തെ ആഘോഷം. ഉപഭോക്താക്കള്‍, ജീവനക്കാര്‍, പങ്കാളികള്‍, മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കമ്പനിയുടെ വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും ബന്ധങ്ങളെയും ആദരിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. 17 വര്‍ഷത്തിനിടെ യുഎഇയിലുടനീളം ലുലു എക്സ്ചേഞ്ചിന്റെ സാന്നിധ്യം വിപുലീകരിച്ചു. നിലവില്‍ രാജ്യത്ത് 170ലേറെ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററുകളും ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ലുലു മണി ആപ്പും കമ്പനിക്കുണ്ട്.
യുഎഇയിലെ ലുലു എക്സ്ചേഞ്ചിന്റെ 17 വര്‍ഷത്തെ യാത്ര ഉപഭോക്താക്കളും ജീവനക്കാരും പങ്കാളികളും അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുമായി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും സൗകര്യപ്രദവും ജനങ്ങള്‍ക്ക് പ്രാപ്യവുമാക്കുന്ന നവീകരണത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ചില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. ദീര്‍ഘകാലമായി കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും ചടങ്ങില്‍ പ്രത്യേകം അംഗീകരിച്ചു.
യുഎഇയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമ്പോഴും വിശ്വസനീയവും ഉപഭോക്തൃകേന്ദ്രിതവുമായ പണമയയ്ക്കല്‍, വിദേശനാണയ സേവനങ്ങള്‍ ശാഖകളിലൂടെയും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും മികച്ച രീതിയില്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ലുലു എക്സ്ചേഞ്ച് യുഎഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തമ്പി സുദര്ശനന് പറഞ്ഞു. ചടങ്ങില്‍ ലുലു എക്സ്ചേഞ്ച് Livan Kickoff and Drive Away റേഡിയോ ക്യാംപയിനിലെ വിജയിക്ക് Livan X6 Pro കാര്‍ കൈമാറി. ചാനല്‍ 4 റേഡിയോയുടെ ഓണ്‍എയര്‍ പ്രമോഷനില്‍ പങ്കെടുത്താണ് വിജയി സമ്മാനത്തിന് അര്‍ഹനായത്. ഗ്രൂപ്പ് ഓപ്പറേഷന്‍സ് ആന്‍ഡ് എച്ച്ആര്‍ ഡയറക്ടര്‍ നാരായണ്‍ പ്രധാന്, ലുലു എക്സ്ചേഞ്ച് യുഎഇ സിഇഒ തമ്പി സുദര്ശനന്, ഡെപ്യൂട്ടി സിഇഒ ഷൈജു മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. ലുലു മണിയുടെ നേതൃത്വത്തില്‍ മറ്റൊരു ഭാഗ്യശാലിക്ക് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ ഒപ്പിട്ട ഔദ്യോഗിക ജേഴ്സിയും സമ്മാനിച്ചു.