യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ചെങ്ങന്നൂര്‍: കൈക്കൂലി വാങ്ങിയെന്ന ഇ.ഡി. റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പറഞ്ഞ പിണറായി വിജയന് ‘നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുകയാണോ എന്നും ചോദിച്ചു. ഇ.ഡി. റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ് എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ച് പിന്നാലെ ചെല്ലുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്, മകള്‍ ടി.വീണ വഴി സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു ഇന്നലെ കത്തു നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
വീണയുടെ ഭര്‍ത്താവായ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നല്‍കിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 12 പേരുടെ പട്ടികയാണു കത്തിലുള്ളത്. സിഎംആര്‍എലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകേസില്‍ പിഎംഎല്‍എ പ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) ആണ് ഇ.ഡി അന്വേഷണം നടത്തിയത്.