പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണം; ഡിജിപിക്ക് കത്തയച്ച് ഇ.ഡി; തെളിവുകള്‍ കൈമാറി

മയാമി: യുഎസിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചരക്ക് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിച്ച് അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുമാനില് നിന്ന് എത്തിയ ആമസോണ്‍ പ്രൈം എയര്‍ ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. 21 എയര്‍ എന്ന ചാര്‍ട്ടര്‍ കമ്പനി സര്‍വീസ് നടത്തിയിരുന്ന ബോയിങ് കാര്‍ഗോ വിമാനമാണ് ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേക്ക് പോയത്. റോഡിലേക്ക് ഇടിച്ചുകയറിയ വിമാനം നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോപൈലറ്റും കോക്ക്പിറ്റില്‍ കുടുങ്ങിപ്പോയി. വിമാനം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് റോഡിലെ വാഹനങ്ങളിലും ചിലര്‍ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
അപകടത്തില്‍ ആകെ 10 പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 5 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ റണ്‍വേകളുടെയും ടാക്സിവേകളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ നൂറിലധികം വിമാന സര്‍വീസുകള്‍ വൈകുകയും യാത്രക്കാര്‍ വലയുകയും ചെയ്തു.