ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: എമിറേറ്റിലെ സ്കൂള്‍ മേഖലകളില്‍ 2010 മുതല്‍ ഒരു ട്രാഫിക് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. 2026-27 അധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രക്ഷിതാക്കളോടും ഡ്രൈവര്‍മാരോടും ആര്‍ടിഎ ആവശ്യപ്പെട്ടു. സ്കൂളുകള്‍ക്ക് മുന്നില്‍ ഡബിള്‍ പാര്‍കിംഗ് ഒഴിവാക്കണമെന്ന് ആര്‍ടിഎ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുമെന്നും മറ്റ് ഡ്രൈവര്‍മാരുടെ കാഴ്ച തടയുമെന്നും ആര്‍ടിഎ പറഞ്ഞു. കുട്ടികളെ റോഡിന്റെ മധ്യത്തില്‍ നിന്നോ ഡ്രോപ് ഓഫ് ഏരിയ അല്ലാത്ത സ്ഥലങ്ങളില്‍ നിന്നോ ഇറക്കരുതെന്നും മുന്നറിയിപ്പ് നല്കി. 2025-26 അധ്യയന വര്‍ഷത്തില്‍ 20,000ത്തിലധികം രക്ഷിതാക്കളില്‍ നടത്തിയ സര്‍വേ പ്രകാരം: 47% സ്വകാര്യ കാറുകളിലും 44% സ്കൂള്‍ ബസുകളിലും ബാക്കിയുള്ളവര്‍ നടന്ന്, പൊതുഗതാഗത മാര്‍ഗങ്ങളിലും എത്തുന്നു. 91% രക്ഷിതാക്കള്‍ സ്കൂളിലെ ഡ്രോപ് ഓഫ്-പിക്കപ്പ് ഏരിയ ഉപയോഗിക്കുന്നതായി പറഞ്ഞു. എന്നാല്‍ 71% രക്ഷിതാക്കള്‍ക്ക് മാത്രമാണ് കുട്ടികളെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിയമങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടെന്ന് പറഞ്ഞത്. സ്കൂള്‍ സോണില്‍ ഡ്രൈവര്‍മാര്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണമെന്നും നിര്‍ദേശിച്ചു. കുട്ടികള്‍ വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷിതമായ പെരുമാറ്റം പാലിക്കണമെന്നും വാഹനങ്ങളുടെയും സ്കൂള്‍ ബസുകളുടെയും അപകട സോണുകള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ആര്‍ടിഎ അറിയിച്ചു.