യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

ദുബൈ: ദുബൈയില്‍ ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ പുതിയ കര്‍ശന നിയമങ്ങള്‍ നടപ്പാക്കും. ദുബൈയിലെ ഡോക്ടര്‍മാരും ക്ലിനിക്കുകളും ആശുപത്രികളും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്, യൂട്യൂബ്, സ്നാപ്പ് ചാറ്റ്, വാട്സ്ആപ്, ലിങ്ക്ഡിന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആരോഗ്യ സേവനങ്ങള്‍ പ്രമോട്ട് ചെയ്യുമ്പോള്‍ ഇനി കര്‍ശനമായ പരസ്യ മാനദണ്ഡങ്ങള്‍ പാലിക്കണം. ദുബൈ ഹെല്‍ത്ത് അതോറിറ്റി-ഡിഎച്ച്എ പുറത്തിറക്കിയ പുതിയ Standards for Medical Advertisement Content on Social Media പ്രകാരം, രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും അതിശയോക്തി നിറഞ്ഞ വാക്കുകളും നിരോധിച്ചു.
ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളും ഡിഎച്ച്എ പ്രസിദ്ധീകരിച്ചു. Miraculous, Magic, The best, Unique, Exclusive, Safest, Incomparable, Unprecedented, 100 per cent, Absolutely certain, Assured success, Has no side effects, Immediate results, Get money back, Famous, Pioneer തുടങ്ങിയ അതിശയോക്തി കലര്‍ന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. മറ്റ് ഡോക്ടര്‍മാരെയോ ആശുപത്രികളെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ കുറിച്ച് അടിസ്ഥാനരഹിതമായ നെഗറ്റീവ് പരാമര്‍ശങ്ങളും അനുവദനീയമല്ല. നിയമം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും മാത്രം ബാധകമല്ല. ഒരു സോഷ്യല്‍ മീഡിയ അന്ഫഌവന്സര് ഒരു ക്ലിനിക്കിന്റെ സര്‍വീസ് പ്രമോട്ട് ചെയ്യുമ്പോഴും നിയമങ്ങള്‍ പാലിക്കണം. ഒരു ആരോഗ്യസ്ഥാപനത്തെ പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ഡയറക്ടറുടെ അനുമതി വേണം. ക്ലിനിക്കിനുള്ളില്‍ ഇന്‍ഫഌവന്‍സര്‍ സ്വന്തം മൊബൈല്‍ ഉപയോഗിച്ച് വീഡിയോ എടുത്ത് സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താലും, ആ ഉള്ളടക്കത്തിന് സ്ഥാപനം ഉത്തരവാദിയായിരിക്കും.
ദുബൈയിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് Dubaispecific social media account വേണം. മറ്റൊരു രാജ്യത്ത് ചികിത്സിച്ച രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആണെങ്കിലും ഡിഎച്ച്എ മാനദണ്ഡങ്ങള്‍ പാലിക്കണം. ലൈസന്‍സില്‍ ഇല്ലാത്ത ടൈറ്റില്‍ ഉപയോഗിക്കരുത്. ഡോക്ടര്‍മാരും സ്ഥാപനങ്ങളും ഡിഎച്ച്എ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രൊഫഷണല്‍ ടൈറ്റിലുകള്‍ ഉപയോഗിക്കരുത്. ഉദാഹരണത്തിന്: Cosmetic Specialist, Aesthetic Consultant, Cosmetologist, AntiAgeing Specialist, Beatuy Expert എന്നിങ്ങനെ. രോഗികളുടെ ചിത്രങ്ങള്‍ക്ക് എഴുത്തുപരമായ സമ്മതം നിര്‍ബന്ധമാണ്. ഒരു രോഗിയുടെ ഫോട്ടോ, വീഡിയോ, സ്റ്റേറ്റ്മെന്റ് എന്നിവ പരസ്യത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് രേഖാമൂലമുള്ള സമ്മതപത്രം നിര്‍ബന്ധമാണ്. 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാവിന്റെ പ്രത്യേക സമ്മതവും വേണം. ബിഫോര്‍ ആന്റ് ആഫ്റ്റര്‍ ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍: ഒരേ വ്യക്തിയുടേതായിരിക്കണം, ഒരേ ലെന്‍സ് ഉപയോഗിച്ച് എടുത്തതായിരിക്കണം. എഡിറ്റിംഗ് പാടില്ല. ‘Results may vary from person to person’ എന്ന തരത്തിലുള്ള disclaimer ഉണ്ടായിരിക്കണം.
സര്‍ജറി വീഡിയോക്ക് വിലക്കുണ്ട്. മെഡിക്കല്‍ പരസ്യങ്ങളില്‍ യാഥാര്‍ഥ്യമില്ലാത്ത പ്രതീക്ഷകള്‍ സൃഷ്ടിക്കരുത്, ഭയപ്പെടുത്തി ചികിത്സ വില്‍ക്കരുത്, രോഗിയുടെ മെഡിക്കല്‍ അറിവിന്റെ പോരായ്മ ചൂഷണം ചെയ്യരുത്, മറ്റൊരു ഡോക്ടറേക്കാള്‍ തങ്ങളാണ് മികച്ചതെന്ന് അവകാശപ്പെടരുത്, വ്യത്യസ്ത ഡോക്ടര്‍മാര്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ ഉപയോഗിക്കരുത്, യുഎഇ സംസ്കാരത്തിനും ഇസ്ലാമിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തരുത്. ഹെല്‍ത്ത് ഫെസിലിറ്റിയെ പേരെടുത്ത് പരാമര്‍ശിക്കുന്ന ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിനും മെഡിക്കല്‍ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. ചുരുക്കത്തില്‍ ദുബൈയിലെ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് ഇനി സാധാരണ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് പോലെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഡിഎച്ച്എ അധികാരികളുമായി ബന്ധപ്പെടുക.