തൊഴിലാളികള്‍ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു; പ്രവാസി സംരംഭകന്റെ വേറിട്ട മാതൃക

ദുബൈ: കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഇനി രോഗം വന്നാല്‍ ഡോക്ടറെ മാത്രം കണ്ടാല്‍ മതി. മരുന്ന് സൗജന്യമായി ദുബൈ കെഎംസിസി ലഭ്യമാക്കും. മലബാര്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സഹകരണത്തോടെ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന മെഡ് ആക്സസ് പദ്ധതി വഴിയാണ് ഈ സേവനം. മരുന്ന് സൗജന്യമായി ലഭിക്കുന്നതിന് ദുബൈ കെഎംസിസി ഓഫീസില്‍ ഡോക്ടറുടെ കുറിപ്പടിയുമായി നേരിട്ടെത്തണം.
അര്‍ഹരായവര്‍ക്ക് ബിലാല്‍ ഫാര്‍മസി മുഖേനയാണ് ആവശ്യപ്പെടുന്ന സ്ഥലത്ത് മരുന്നുകള്‍ എത്തിച്ചു നല്‍കുക. പദ്ധതിയുടെ ലോഗോ പ്രകാശനം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ദുബൈ കെഎംസിസി കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ബോര്‍ഡ് ഡയരക്ടര്‍ റാഷിദ് അസ്ലം, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി അബ്ദുല്‍ സലാം,
അല്‍ ഷിഫ മെഡിക്കല്‍ ഗ്രൂപ്പ് ഡയരക്ടര്‍ ഡോ.ഇജാസ് ഖാദര്‍, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ആക്ടിങ് ജനറല്‍ സെക്രട്ടറി നാസര്‍ മുല്ലക്കല്‍, സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയില്‍, ഒ.മൊയ്തു, റഈസ് തലശ്ശേരി, ആര്.ഷുക്കൂര്‍, അഹമ്മദ് ബിച്ചി, അബ്ദുറഹിമാന് പുതിയോട്ടില്‍ (പി.ആര്.ഒ മലബാര്‍ ഗോള്‍ഡ്), അര്‍ഷദ് അബൂബക്കര്‍ (സിഎസ്ആര്‍ വിഭാഗം മലബാര്‍ ഗ്രൂപ്പ്) എന്നിവര്‍ സന്നിഹിതരായി.