തൊഴിലാളികള് ഷോറൂമുകള് ഉദ്ഘാടനം ചെയ്തു; പ്രവാസി സംരംഭകന്റെ വേറിട്ട മാതൃക

കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമ പെന്ഷന് കുടിശിക തീര്ക്കാന് 32കോടി അനുവദിച്ച യുഡിഎഫ് സര്ക്കാരിന്റെ തീരുമാനം കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിദേശ രാജ്യങ്ങളില് തൊഴിലെടുത്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന പ്രവാസികള്ക്കുള്ള പെന്ഷന് ഇടത് സര്ക്കാരിന്റെ കാലത്ത് വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തുകയായിരുന്നു. കൃത്യമായി അംശാദയം അടച്ച് കാത്തിരുന്നവരാണ് പെന്ഷന് കിട്ടാതെ വലഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ പെന്ഷന് കുടിശ്ശിക മുഴുവന് തീര്ക്കാനുള്ള തീരുമാനം എല്ലാ വിഭാഗം ജനതയോടും സര്ക്കാരിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഡോക്ടര് മുഹമ്മദലി, ജനറല് സെക്രട്ടറി മുസ്തഫ കാരി, ട്രഷറര് ഹാരിസ് വള്ളിയോത്ത് എന്നിവര് പത്രക്കുറിപ്പില് അറിയിച്ചു.



