ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ഗസ്സ മുനമ്പിലെ കഠിനമായ ശൈത്യവും വെള്ളപ്പൊക്കവും തരണം ചെയ്യാന്‍ 50,000 ദുരിത ബാധിതര്‍ക്ക് പാര്‍പ്പിട സൗകര്യത്തിനായി ടെന്റുകള്‍ നല്‍കുമെന്ന് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രഖ്യാപനം.
‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ്’ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ആശ്വാസമേകുന്നതിനായി മാനുഷിക, വൈദ്യ, ഭക്ഷണ, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതാണ് ഈ ദൗത്യം. ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യു.എഇ, ഈ മേഖലയിലെ ഏറ്റവും വലിയ മാനുഷിക സഹായ ദാതാക്കളില്‍ ഒരാളാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ‘ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3’ (Operation Chivalrous Knight 3) ഭക്ഷണവും മരുന്നും ജലവും പാര്‍പ്പിടവും ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പിന്തുണ, മാനസിക-സാമൂഹിക പിന്തുണ തുടങ്ങിയ വിവിധ മേഖലകളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.