റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കുന്ന വിധത്തില്‍ സ്കൂള്‍ പാഠപുസ്തക ചരിത്രപഠനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. NCERTയുടെ പുതിയ ഒമ്പതാം ക്ലാസിലേക്കുള്ള ചരിത്രപാഠപുസ്തകത്തിലെ മധ്യകാല ഇന്ത്യയുടെ അവതരണരീതിയിലാണ് വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ഒരുകാലത്ത് ലോകത്തെ മികച്ച കരിക്കുലം സൃഷ്ടിച്ചിരുന്ന എന്‍സിഇആര്‍ടി എന്ന സംവിധാനത്തെയാണ് സംഘ്പരിവാര്‍ ശക്തികള്‍ക്കനുകൂലമായ ചരിത്രരചനക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. 1000-1700 എഡി കാലഘട്ടത്തെ ‘Resistance and Resilience’ എന്ന ആശയത്തിലൂടെയാണ് പുതിയ പുസ്തകം അവതരിപ്പിക്കുന്നത്.
തുര്‍ക്കികള്‍, മുഗളര്‍, യൂറോപ്യന്‍ ശക്തികള്‍ തുടങ്ങിയവരുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ രാജ്പുത്, അഹോം, വിജയനഗരം, മറാത്ത, സിഖ്, ജാട്ട് തുടങ്ങിയ ശക്തികളുടെ പ്രതിരോധം പ്രധാനമായി അവതരിപ്പിക്കുന്നു. മഹാറാണ പ്രതാപ്-അക്ബര്‍, അഹോം-മുഗള്‍, പ്രത്യേകിച്ച് സരായിഘട്ട് യുദ്ധവും ലച്ചിത് ബര്ഫുകനും, വിജയനഗരം, ശിവജിയുടെ സ്വരാജ്യം തുടങ്ങിയവക്ക് പ്രാധാന്യം നല്കുന്നു.
മുഗളരും രാജ്പുതുകളും തമ്മിലുള്ള സഹകരണബന്ധങ്ങള് പരാമര്‍ശിക്കുന്നുണ്ടെങ്കിലും, മുന്‍കാല ചരിത്രപഠനത്തില്‍ പ്രധാനമായിരുന്ന സഹവര്‍ത്തിത്വം, സാംസ്കാരിക സംയോജനം എന്നിവക്ക് താരതമ്യേന കുറഞ്ഞ പ്രാധാന്യമാണ് നല്‍കുന്നത്. ക്ഷേത്രധ്വംസനം, പള്ളിനിര്‍മാണം, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളും പുതിയ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാളി, ദുര്‍ഗ, ഭവാനി, ശക്തി തുടങ്ങിയ ദേവതകളെ യുദ്ധകാലത്തെ സംരക്ഷകശക്തികളായി രാജാക്കന്മാര് ആരാധിച്ചിരുന്നുവെന്ന പരാമര്‍ശവും ഉണ്ട്. അന്നമരാജ-ദന്തേശ്വരി, കുമാര കമ്പണ-ദേവിയുടെ വാള്, ശിവജി-തുളജാഭവാനി എന്നീ പരമ്പരാഗത വിശ്വാസങ്ങളും പുസ്തകം അവതരിപ്പിക്കുന്നു. ഭക്തി പ്രസ്ഥാനവും സൂഫിസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രനിര്‍മാണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ ഭക്തി പാരമ്പര്യം ആരാധനക്ക് മറ്റു വഴികള്‍ നല്‍കിയെന്നും പുസ്തകം പറയുന്നു.
ഇതിലൂടെ രാജ്യത്ത് ഹിന്ദു-മുസ്ലിം വേര്‍തിരിവിന് മൂര്‍ച്ചകൂട്ടാനും സംഘ്പരിവാര്‍ രാഷ്ട്രീയം പുതിയ തലമുറയില്‍ കുത്തിവെക്കാനുമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മുസ്ലിം ഭരണാധികാരികള്‍ ഹിന്ദുക്കള്‍ക്കെതിരെ നിരന്തരം ഹിംസകള്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ മധ്യകാലത്ത് ഇന്ത്യ ഏറ്റവും സമ്പന്നമായ അവസ്ഥയിലെത്തിയിരുന്നത് മുഗള്‍ ഭരണകാലത്താണെന്ന് ചരിത്ര സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ ജിഡിപി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതും മുഗളഭരണകാലത്തായിരുന്നു. വസ്തുകളെ മറച്ച് ചരിത്രത്തില്‍ നിന്നും ഇല്ലാതാക്കി വരുംതലമുറയില്‍ മതരപരമായ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലക്ഷ്യം നേടുകയാണ് ഇതിലുടെ ഉന്നം വെക്കുന്നത്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം മധ്യകാല ഇന്ത്യയെന്നത് വിവിധ സംസ്കാരങ്ങളും ഭരണകൂടങ്ങളും തമ്മിലുള്ള ഇടപെടലുകളുടെ കാലഘട്ടം എന്ന ചരിത്ര വസ്തുതയെ ഇല്ലാതാക്കി ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധവും ഇന്ത്യന്‍ പാരമ്പര്യങ്ങളുടെ നിലനില്‍പ്പും എന്ന ഫ്രെയിമിലേക്കുള്ള മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.