ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

മസ്കത്ത്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് അജ്ഞാത വസ്തുവിന്റെ ആക്രമണം. കപ്പലിന് തീപിടിച്ചു, ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. തീയണച്ചതായും സമുദ്ര മലിനീകരണമോ പരിസ്ഥിതി നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ ഉപയോഗിച്ച ആയുധം ഏതാണെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം ഒമാനിലെ ഖസബിന് സമീപം, ഹോര്‍മുസിന്റെ തെക്കന്‍/ഒമാന്‍ ഭാഗത്താണ്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് അതീവ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ബ്രിട്ടീഷ് മാരിടൈം നിര്‍ദേശം നല്കി. ഓഗസ്റ്റില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നിരവധി വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളും സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ സംഭവത്തില്‍ കപ്പലിന്റെ പേര്, പതാക, ചരക്ക് എന്നിവ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കുവൈത്ത് ടാങ്കറാണെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനും ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ലക്ഷ്യമിട്ട് ഖത്തര്‍ പ്രധാനമന്ത്രി തെഹ്റാനിലേക്ക് യാത്ര തിരിച്ചു. കൂടാതെ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ധാരണയിലെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാല്‍ അന്തിമ കരാര്‍ ഇതുവരെ ഉണ്ടായിട്ടില്ല.