അല്‍ ഐനില്‍ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 8 വയസ്സുകാരന് മരിച്ചു

ദുബൈ: നബിദിനം പ്രമാണിച്ച് ദുബൈയില്‍ പാര്‍ക്കിംഗ് സൗജന്യം. യുഎഇയില്‍ പൊതുഅവധി ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ്. മള്‍ട്ടിസ്റ്റോറി പാര്‍ക്കിംഗ് ഒഴികെയുള്ള പൊതുപാര്‍ക്കിങ് ഇടങ്ങളിലാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്. അന്നേദിവസം ദുബൈ മെട്രോ രാവിലെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 വരെ സര്‍വീസ് നടത്തും. ദുബൈ ട്രാമും രാവിലെ 6 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും. ബസ് സര്‍വീസുകളുടെ
അവധി ദിവസത്തെ പുതുക്കിയ സമയക്രമം S’hail app വഴി പരിശോധിക്കാന്‍ ആര്‍ടിഎ യാത്രക്കാരോട് നിര്‍ദേശിച്ചു. ദുബൈയില്‍ നിന്നും അബുദാബിയിലേക്കുള്ള E100 ബസ് ഓഗസ്റ്റ് 27 മുതല്‍ 30 വരെ അല്ഖുബൈബയില് നിന്ന് നിന്ന് സര്‍വീസ് നടത്തില്ല. അബുദാബിയിലേക്ക് പോകുന്നവര്‍ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നും E101 ബസ് ഉപയോഗിക്കണം. ആര്‍ടിഎ ഹാപ്പിനസ് സെന്ററുകള്‍ വെള്ളിയാഴ്ച അടഞ്ഞുകിടക്കും. എന്നാല്‍ ആര്‍ടിഎയുടെ ഉമ്മു റമൂല്‍ കേന്ദ്രവും ദേര, അല്‍ബര്‍ഷ, അല്‍തവാര്‍, അല്കിഫാഫ് എന്നിവിടങ്ങളിലെയും ആര്‍ടിഎ ഹെഡ് ഓഫീസിലെയും സ്മാര്‍ട്ട് കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. അല്മുതകമേല അല്‍ഖൂസ്, അല്‍ഖിസൈസ്, ആബര്‍, വാസല്‍ അല്‍ജദ്ദാഫ് എന്നിവിടങ്ങളിലെ വാഹന പരിശോധന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രവര്‍ത്തന സമയം: രാവിലെ 7-12, വൈകിട്ട് 3-10:30.