ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ചിത്രഗിരി (വയനാട്): മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന 85 കാരിയായ കല്യാണി അമ്മയ്ക്ക് മരണശേഷം സ്വന്തം മക്കളായി മാറി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത് റസാക്കും സുലൈമാനും.
മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളെയെല്ലാം കാറ്റില്‍പ്പറത്തി മനുഷ്യസ്നേഹത്തിന്റെ അപൂര്‍വ്വ മാതൃക തീര്‍ത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും.
അരനൂറ്റാണ്ടോളമായി അടുത്ത അയല്‍വാസികളായി കഴിഞ്ഞിരുന്ന കല്യാണി അമ്മയെ റസാക്കിന്റെയും സുലൈമാന്റെയും കുടുംബം സ്വന്തം അമ്മയെപ്പോലെയാണ് പരിചരിച്ചത്. വീട്ടിലെ ആവശ്യങ്ങള്‍ ചെയ്യലും, അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകലും, കൃത്യസമയത്ത് മരുന്ന് എത്തിക്കലുമെല്ലാം ആ അയല്‍ക്കാരാണ് ചെയ്തിരുന്നത്.
തന്റെ മരണശേഷം ചടങ്ങുകള്‍ നടത്തേണ്ടത് സ്വന്തം അമ്മയെപ്പോലെ നോക്കിയ ഈ മക്കള്‍ തന്നെയായിരിക്കണമെന്ന് കല്യാണി അമ്മ മുന്‍കൂട്ടി പറഞ്ഞു വെച്ചിരുന്നു. ആ ആഗ്രഹം പോലെ തന്നെ, ആണ്ടൂര്‍ കുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ റസാക്കും സുലൈമാനും ഹിന്ദു ആചാരപ്രകാരം എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കി.
കല്യാണി അമ്മയുടെ ചിതയ്ക്ക് തീ കൊളുത്താന്‍ ഹൈന്ദവ ആചാരപ്രകാരം കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ആ രണ്ട് സഹോദരങ്ങള്‍ക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. കാരണം, അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു ആ സ്നേഹബന്ധം.