മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: അറേബ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്കുകപ്പലിന് നേരെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യന്‍ നാവികനും ഉള്‍പ്പെടുന്നു. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളാണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ നാവികന്റെ പരിക്ക് നിസ്സാരമാണെന്നും കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായി അദ്ദേഹത്തെ സുരക്ഷിതമായി കരയിലെത്തിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ബാക്കി 18 ജീവനക്കാരും പൂര്‍ണ സുരക്ഷിതരാണ്.
‘സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. നമ്മുടെ നാവികരുടെ സുരക്ഷയും വൈദ്യസഹായവും ക്ഷേമവും ഉറപ്പാക്കാന്‍ കപ്പല്‍ മാനേജ്മെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,’ സര്‍ബാനന്ദ സോനോവാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
യു.എ.ഇയുടെ പ്രദേശിക കടല്‍ അതിര്‍ത്തിയില്‍ അബുദാബി ആസ്ഥാനമായുള്ള ‘അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സര്‍വീസസ്’ കമ്പനിയുടെ വകയിലുള്ള കപ്പലിനാണ് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.