യുഎഇ പ്രസിഡന്റ് ജര്‍മ്മനിയിലേക്ക്; ഔദ്യോഗിക സന്ദര്‍ശനം ഇന്ന് ആരംഭിക്കും

ദുബൈ : ജോര്‍ദാനില്‍ ആക്രമണം രൂക്ഷമാക്കി ഇറാന്. ഇറാന് തൊടുത്തുവിട്ട 20 മിസൈലുകളില്‍ 18 എണ്ണവും പ്രതിരോധിച്ചെന്ന് ജോര്‍ദാന്‍ അറിയിച്ചു. രണ്ട് മിസൈലുകള്‍ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചെന്നും ജോര്‍ദാന്‍ സായുധ സേന വക്താവ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.
ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയും യു.എസ്. യുദ്ധക്കപ്പലുകള്‍ക്ക് നേരെയും ശക്തമായ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ഗ് ദ്വീപിന് സമീപം ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ജോര്‍ദാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് മിസൈലുകള്‍ തൊടുത്തത്.
അതിനിടെ, യു.എസ്. നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഐ.ആര്.ജി.സി (ഇറാന് റെവല്യൂഷണറി ഗാര്‍ഡ്) നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ കപ്പല്‍ ആക്രമിക്കുന്ന ദൃശ്യം യുഎസ് പുറത്തുവിട്ടു. എം/ടി റീസ്കോ എന്ന ടാങ്കര്‍ ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമണത്തിന് പിന്നാലെ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങളാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടത്.
അതേ സമയം, ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കി. തെക്കന്‍ ലെബനനിലെ നബാതിയ, കഫര്‍ റുമ്മാന്‍, നബതിയ അല്‍-ഫൂക്ക തുടങ്ങിയ മേഖലകളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും ബോംബാക്രമണം നടത്തി. വന്‍ സ്ഫോടനങ്ങളാണ് പ്രദേശത്തുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കുട്ടികളും രക്ഷാപ്രവര്‍ത്തകരും അടക്കം നിരവധിപ്പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.