ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങ്: 10,000 ദിര്‍ഹം മുതല്‍ വായ്പയുമായി ബോട്ടിം

വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ അടുത്തിടെയുണ്ടായ ഹൂതി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകളും ദൃശ്യങ്ങളും ചിത്രീകരിച്ച അമേരിക്കന്‍ പൗരന്മാര് അറസ്റ്റിലായതായി റിയാദിലെ യുഎസ് എംബസി അറിയിച്ചു. രാജ്യത്ത് നടന്ന സമീപകാല ആക്രമണങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തിയതിനാണ് അമേരിക്കന്‍ പൗരന്മാര് കസ്റ്റഡിയിലായതെന്ന് യുഎസ് നയതന്ത്ര കാര്യാലയം വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിലായവരുടെ കൃത്യമായ എണ്ണം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
മിസൈല്‍, ഡ്രോണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവ പതിച്ച സ്ഥലങ്ങളും ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തുമെന്ന് സൗദി അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയിലെ യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം ഉപയോഗിക്കുന്നതിന് മുന്‍പ് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് എംബസി അറിയിച്ചു. കൂടാതെ, സൗദി വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഹൂതികള്‍ സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ റിയാദ് വിമാനത്താവളത്തില്‍ മാത്രം 14 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.