മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ കെഎം ഷാജി; പുനലൂരും ചേലക്കരയിലും മുസ്ലിം ലീഗ് മത്സരിക്കും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും യുവനിരയും അടങ്ങുന്നതാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെഎം ഷാജിയും മത്സരിക്കും. മഞ്ചേശ്വരം-എകെഎം അഷ്റഫ്, കാസര്‍ക്കോട് കല്ലട്രമായിന് ഹാജി, അഴീക്കോട്-കരീം ചേലേരി, കൂത്തുപറമ്പ്-ജയന്തിരാജന്, കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല, പേരാമ്പ്ര-ഫാത്തിമ തഹ്ലിയ, പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം, കൊടുവള്ളി-പികെ ഫിറോസ്, കുന്ദമംഗലം-എംഎ റസാഖ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത്-അഡ്വ.ഫൈസല്‍ ബാബു, ഏറനാട്-പികെ ബഷീര്‍, കൊണ്ടോട്ടി-ടിപി അശ്റഫലി, വള്ളിക്കുന്ന്-ടിവി ഇബ്രാഹി, മലപ്പുറം-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-അഡ്വ.എം റഹ്മത്തുള്ള, തിരൂരങ്ങാടി-പിഎംഎ സമീര്‍, കോട്ടക്കല്‍-പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍, വേങ്ങര-കെഎം ഷാജി, തിരൂര്‍-കുറുക്കോളി മൊയ്തീന്, താനൂര്‍-പികെ നവാസ്, മങ്കട-മഞ്ഞളാംകുഴി അലി, മണ്ണാര്‍ക്കാട്-അഡ്വ.എന്‍ ഷംസുദ്ദീന്, തിരുവമ്പാടി-സികെ കാസിം, ഗുരുവായൂര്‍-സിഎച്ച് റഷീദ്, കളമശ്ശേരി-വി.ഇ അബ്ദുല്‍ ഗഫൂര്‍. പുനലൂരും ചേലക്കരയിലും മുസ്ലിം ലീഗ് മത്സരിക്കും. സ്ഥാനാര്‍ത്ഥികളെ താമസിയാതെ പ്രഖ്യാപിക്കും.