സൗദിക്ക് സൈനിക പിന്തുണ നല്കാന് ഈജിപ്ത് പാര്‍ലമെന്റിന്റെ അനുമതി

ദുബൈ: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടിയുടെ ഭാഗമായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ മീഡിയ വിഭാഗം ചര്‍ച്ച സംഘടിപ്പിക്കുന്നു. ജെന്‍സി: ചിന്ത,സര്‍ഗാത്മകത എന്ന വിഷയത്തില്‍ നവംബര്‍ 6ന് വൈകീട്ട് 7.30ന് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിന്റ് ഇസ്മായില്‍ ഏറാമല ഉദ്ഘാടനം ചെയ്തു. ചെയര്മാന് വി.കെ.കെ റിയാസ് അധ്യക്ഷനായി. അസീസ് കുന്നത്ത്, എന്‍.സി ജലീഷ്, ലത്തീഫ് നാറാത്ത്, സി. ഫാത്തിഹ്, സിയാദ് കാരന്തൂര്‍, മുഹമ്മദ് റാസിം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ജസീല്‍ കായണ്ണ സ്വാഗതവും ഇര്‍ഷാദ് വാകയാട് നന്ദിയും പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം നവംബര്‍ 14ന് ദുബൈയില്‍ സമ്മാനിക്കുന്ന പരിപാടിയുടെ ഭാഗമാണ് മീഡിയ ചര്‍ച്ച ഒരുക്കുന്നത്.



