കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

ദുബൈ: യുഎഇയിലെ ഇന്‍ഷുറന്‍സ് മേഖല 2025ല്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ആസ്തി 164.9 ബില്യണ്‍ ദിര്‍ഹമായി. 2024ലെ 155.5 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.1% വര്‍ധന. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമുള്ള പ്രധാന കണക്കുകളില്‍ മൊത്തം പ്രീമിയം 74.8 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു, 14.9% വര്‍ധന. 46.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ക്ലെയിമുകള്‍ നല്കി, 11% വര്‍ധന. ടെക്നിക്കല്‍ പ്രൊവിഷന്‍സ് 96.3 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്ന് 4.4% വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം ആസ്തി 164.9 ബില്യണ്‍ ദിര്‍ഹമാണ്, 6.1% വര്‍ധന. നിക്ഷേപ ആസ്തി 96.4 ബില്യണ്‍ ദിര്‍ഹമായപ്പോള്‍, ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ലാഭം 4 ബില്യണ്‍ ദിര്‍ഹമായി മാറി. 2024ല്‍ ഇത് 2.6 ബില്യണ്‍ ആയിരുന്നു. പ്രീമിയം റിട്ടന്ഷന് നിരക്ക് 56% ആണ്. രാജ്യത്ത് സജീവ ഇന്‍ഷുറന്‍സ് പോളിസികള്‍ 17.3 മില്യണ്‍ ആയി ഉയര്‍ന്നു. നിര്‍ബന്ധിത അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണം 26.1% വര്‍ധിച്ചു.
യുഎഇയില്‍ നിലവില്‍ 58 ഇന്‍ഷുറന്‍സ് കമ്പനികളും 515 ഇന്‍ഷുറന്‍സ് അനുബന്ധ പ്രൊഫഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഉയര്‍ന്ന പ്രീമിയം വരുമാനം, വര്‍ധിച്ച ലാഭം, വലിയ നിക്ഷേപ ആസ്തി, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം എന്നിവയിലൂടെ യുഎഇ ഇന്‍ഷുറന്‍സ് മേഖല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയിലും നിക്ഷേപ വളര്‍ച്ചയിലും റിസ്ക് മാനേജ്മെന്റിലും കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.