ദുബൈയില്‍ 7 പുതിയ സ്കൂളുകള്‍; 17 പ്രാഥമിക പഠന കേന്ദ്രങ്ങള്‍; 2 യൂണിവേഴ്സിറ്റി കാമ്പസുകള്‍

ദുബൈ: ഷാര്‍ജയില്‍ മലയാളി ബാലിക ഫഌറ്റിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചു. ഷാര്‍ജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസര്‍ക്കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫ മുബാറക് (7) ആണ് മരിച്ചത്. ഷാര്‍ജയിലെ സ്വകാര്യ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരിക്കുകയായിരുന്നു. മുറിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ജനാല വഴി താഴേക്ക് പതിക്കുകയായിരുന്നു. പിതാവ് മുബാറക് ദുബൈയിലെ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനാണ്. സ്കൂള്‍ വേനലവധി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് കുടുംബം ഷാര്‍ജയില്‍ തിരിച്ചെത്തിയത്. എട്ട് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ഇവരുടെ ഏക മകളാണ്. മൃതദേഹം നടപടികള്‍ക്കായി അല്‍ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.



