യുഎഇയിലെ ബാങ്ക് ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കണം; സേവനം തടസ്സപ്പെടാന്‍ സാധ്യത

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ യുഎഇയും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ സൗഹൃദപരമായ ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും വികസന മുന്‍ഗണനകള്‍, പൊതുതാല്പര്യങ്ങള്, ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍.
കൂടാതെ, പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറി. കൂടിക്കാഴ്ചയില്‍ ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു. ബഹ്റൈന്‍ ഭാഗത്ത് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സന്നിഹിതനായിരുന്നു.