വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ബര്‍ലിന്‍: ജര്‍മനിയില്‍ വിവിധ മേഖലകളില്‍ 40 ബില്യണ്‍ യൂറോയുടെ വമ്പന്‍ നിക്ഷേപത്തിന് യുഎഇ. ജര്‍മനിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാമ്പത്തികതന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ശൈഖ് മുഹമ്മദും ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ പ്രഖ്യാപനം. ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്മെറുമായും ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി.
വ്യവസായം, അഡ്വാന്‍സ്ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളിലാണ് പ്രധാനമായും തുക വിനിയോഗിക്കുക. മൊത്തം നിക്ഷേപത്തില്‍ 10 ബില്യണ്‍ യൂറോ ജര്‍മ്മനിയിലെ പ്രമുഖ സംസ്ഥാനമായ ബവേറിയയിലെ പദ്ധതികള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായികവാണിജ്യ ബന്ധങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിനുമായി പ്രത്യേക ‘ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സില്‍’ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
ജര്‍മനിയുടെ അത്യാധുനിക വ്യവസായിക, സാങ്കേതിക, ഗവേഷണ ശേഷിയും യുഎഇയുടെ സാമ്പത്തിക നിക്ഷേപ മികവും ഒന്നിപ്പിക്കുന്നതാണ് പുതിയ പദ്ധതികള്‍. ഇതിലൂടെ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദീര്‍ഘകാല പങ്കാളിത്തത്തിന് പുതിയ സാധ്യതകള്‍ തുറക്കപ്പെടും. യൂറോപ്പിലെ പ്രമുഖ സാമ്പത്തിക ശക്തിയായ ജര്‍മനിയിലെ മികച്ച വ്യവസായ അന്തരീക്ഷം പ്രയോജനപ്പെടുത്തി യുഎഇക്ക് തങ്ങളുടെ നിക്ഷേപ സാന്നിധ്യം വ്യാപിപ്പിക്കാനും അറിവും സാങ്കേതികവിദ്യയും പരസ്പരം കൈമാറാനും കരാറിലൂടെ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 13.5 ബില്യണ്‍ യൂറോയിലധികം കവിഞ്ഞിരുന്നു. പുതിയ നിക്ഷേപ പദ്ധതികള്‍ നടപ്പിലാകുന്നതോടെ യുഎഇ ജര്‍മനി ബന്ധം കൂടുതല്‍ ഉന്നതിയിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.