യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും നടത്തും

മക്ക: ഇരു വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും ഇത് ‘ചുവന്ന രേഖ’യാണെന്നും സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഹൂതികളുടെ തുടര്‍ ആക്രമണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സഖ്യസേന പിന്നോട്ടുപോകില്ലെന്നും അല്‍ മാലിക്കി കൂട്ടിച്ചേര്‍ത്തു. വിശുദ്ധ നഗരമായ മക്കയുടെ നിയന്ത്രിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹൂതികള്‍ അയച്ച ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകര്‍ത്തതായി യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.50ന്, മക്കയ്ക്ക് തെക്കുഭാഗത്ത് വെച്ചാണ് ഡ്രോണ്‍ തടഞ്ഞതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ഡ്രോണ്‍ മക്കയുടെ നിരോധിത വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി. മക്കയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിതെന്നും അല്‍ മാലിക്കി ആരോപിച്ചു. 2017 ജൂലൈ 27ന് മക്കയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്ലിംകള്ക്ക് അതീവ മതപ്രാധാന്യമുള്ള നഗരമാണ് മക്ക. തീര്‍ഥാടകരെയും പൗരന്മാരെയും താമസക്കാരെയും ഭീതിയിലാക്കുകയും അപകടത്തിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണശ്രമമെന്നും അല്‍ മാലിക്കി പറഞ്ഞു.